Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South Africa

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: ഇ​ന്ത്യ​യെ ആ​റ് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക; ഗ്രൂ​പ്പ് എ​യി​ൽ ഇ​ന്ത്യ ര​ണ്ടാ​മ​ത്

മാഞ്ചസ്റ്റർ: വ​നി​താ ടി20 ​ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി. പാ​കി​സ്താ​നെ​യും നെ​ത​ർ​ല​ൻ​ഡ്സി​നെ​യും തോ​ൽ​പ്പി​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ഇ​റ​ങ്ങി​യ ഇ​ന്ത്യ​യെ ആ​റ് വി​ക്ക​റ്റി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 159 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 4 വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ദ​ക്ഷി​ണാ​ഫ്രി​ക്ക മ​റി​ക​ട​ന്നു. ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗോ​ടെ 81 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ മാ​റി​സ​ന്നെ കാ​പ്പാ​ണ് ഇ​ന്ത്യ​ൻ ബൗ​ളിം​ഗ് നി​ര​യെ ത​ച്ചു​ത​ക​ർ​ത്ത​ത്. 20 റ​ൺ​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ ലോ​റ വോ​ൾ​വ​ർ​ട്ടും അ​വ​ർ​ക്ക് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

മ​ത്സ​ര​ത്തി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ 7 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 158 റ​ൺ​സെ​ടു​ത്ത​ത്. 31 റ​ൺ​സ് നേ​ടി​യ ഓ​പ്പ​ണ​ർ ഷെ​ഫാ​ലി വ​ർ​മ​യും, 29 റ​ൺ​സെ​ടു​ത്ത ദീ​പ്തി ശ​ർ​മ​യു​മാ​ണ് ഇ​ന്ത്യ​ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്. എ​ന്നാ​ൽ മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റ​ർ​മാ​ർ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ​ക്ക് മേ​ൽ പൂ​ർ​ണ ആ​ധി​പ​ത്യം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​തോ​ൽ​വി​യോ​ടെ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച ഇ​ന്ത്യ നി​ല​വി​ൽ ഗ്രൂ​പ്പ് എ​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. നി​ല​വി​ൽ ഓ​സ്ട്രേ​ലി​യ​യാ​ണ് ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​ത്.

Sports

ദ​ക്ഷി​ണാ​ഫ്രി​ക്ക ഡ്രൈ​വിം​ഗ് സീ​റ്റി​ൽ; ഇ​ന്ത്യ പ്ര​തി​രോ​ധ​ത്തി​ൽ

ഗോ​ഹ​ട്ടി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ‍​യ ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ പ്ര​തി​രോ​ധ​ത്തി​ൽ. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 489ന് ​മ​റു​പ​ടി പ​റ​ഞ്ഞ ഇ​ന്ത്യ 201 റ​ൺ​സി​ന് പു​റ​ത്താ​യി. ഇ​തോ‌​ടെ ഇ​ന്ത്യ 288 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് വ​ഴ​ങ്ങി.

ഇ​ന്ത്യ​യെ ഫോ​ളോ ഓ​ൺ ചെ​യ്യി​ക്കാ​തെ ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാം ദി​നം ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ൾ വി​ക്ക​റ്റ് ന​ഷ്‌​ട​മി​ല്ലാ​തെ 26 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. അ​വ​ർ​ക്കി​പ്പോ​ൾ 314 റ​ൺ​സ് ലീ​ഡാ​യി. റ​യാ​ൻ റി​ക്കെ​ൽ​ട്ട​ൺ (13), ഏ​യ്ഡ​ൻ മാ​ർ​ക്രം (12) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മാ​ര്‍​കോ യാ​ന്‍​സ​നാ​ണ് ഇ​ന്ത്യ​യെ ത​ക​ര്‍​ത്ത​ത്. സി​മോ​ണ്‍ ഹാ​ര്‍​മ​ര്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. 58 റ​ണ്‍​സ് നേ​ടി​യ യ​ശ​സ്വി ജ​യ്‌​സ്വാ​ളാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ (48), കു​ല്‍​ദീ​പ് യാ​ദ​വ് (19) എ​ന്നി​വ​ര്‍ ന​ട​ത്തി​യ ചെ​റു​ത്ത് നി​ൽ​പ്പാ​ണ് ഇ​ന്ത്യ​യെ തു​ണ​ച്ച​ത്.

 

 

Sports

പിടിമുറുക്കി പ്രോട്ടീസ്; ഗോഹട്ടിയിൽ ഇന്ത്യ ഫോളോഓണ്‍ നിഴലിൽ, ഏഴുവിക്കറ്റ് നഷ്ടം

ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരാ‍യ രണ്ടാം ടെസ്റ്റിൽ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 489നെതിരേ ബാറ്റിംഗ് തുടരുന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴിന് 174 എന്ന നിലയിലാണ്.

നിലവിൽ ദക്ഷിണാഫ്രിക്കൻ സ്കോറിനോട് 319 റണ്‍സ് പിറകിലാണ് ഇന്ത്യ. ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇനിയും 115 റണ്‍സ് കൂടി ഇന്ത്യയ്ക്ക് വേണം.

33 റൺസുമായി വാഷിംഗ്ടണ്‍ സുന്ദറും 14 റൺസുമായി കുല്‍ദീപ് യാദവുമാണ് ക്രീസില്‍. 58 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ.എൽ. രാഹുൽ (22), സായ് സുദർശൻ (15), ധ്രുവ് ജുറെൽ (പൂജ്യം), ഋഷഭ് പന്ത് (ഏഴ്), നിതീഷ് കുമാർ റെഡ്ഡി (10), രവീന്ദ്ര ജഡേജ (ആറ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍കോ യാന്‍സന്‍ 43 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. സിമോണ്‍ ഹാര്‍മർ രണ്ടു വിക്കറ്റും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി.

Kerala

മൂ​ന്നാം ജ​യം തേ​ടി ഇ​ന്ത്യ​ൻ പെ​ൺ​പ​ട; എ​തി​രാ​ളി​ക​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക

വി​ശാ​ഖ​പ​ട്ട​ണം: വ​നി​താ ലോ​ക​ക​പ്പി​ൽ തു​ട‍​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് എ​തി​രാ​ളി​ക​ൾ. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നാ​ണ് മ​ത്സ​രം.

ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യെ 59 റ​ൺ​സി​ന് തോ​ല്പി​ച്ച ഇ​ന്ത്യ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ 88 റ​ൺ​സി​നാ​ണ് പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത​ത്.

അ​തേ​സ​മ​യം, ഇം​ഗ്ല​ണ്ടി​നോ​ട് പ​ത്ത് വി​ക്ക​റ്റി​ന് അ​ടി​യ​ട​റ​വ് പ​റ​ഞ്ഞു​കൊ​ണ്ട് തു​ട​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ന്യൂ​സി​ല​ൻ​ഡി​നെ ആ​റ് വി​ക്ക​റ്റി​ന് തോ​ൽ​പി​ച്ചാ​ണ് വി​ജ​യ വ​ഴി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

Latest News

Corehub Up